Friday, May 10, 2024
spot_img

ഗൂഗിൾ ജീവനക്കാർക്ക് തിരിച്ചടിയോ ?10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളും

ട്വിറ്റര്‍, മെറ്റാ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 10,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്പനിഏകദേശം 6 ശതമാനം തൊഴിലാളികളെ ഒഴിവാക്കാന്‍ പദ്ധതിയിടുന്നതെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. മെറ്റാ, ട്വിറ്റര്‍, ആമസോണ്‍ എന്നിവയുള്‍പ്പെടെ മൂന്ന് മുന്‍നിര ടെക് കമ്പനികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെമ്പാടെയുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
നദി ഇന്‍ഫര്‍മേഷനില്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഗൂഗിള്‍ ജീവനക്കാരുടെ പ്രകടനം വിലയിരുത്താന്‍ പദ്ധതിയിടുന്നുണ്ട്.

2023-ന്റെ തുടക്കത്തോടെ മോശം പ്രകടനം കാഴ്ചവെക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കാനാണ് തീരുമാനം. പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച്‌ ആരെങ്കിലും ജോലിയില്‍ അലസത കാണിക്കുകയോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാതിരിക്കുകയോ ചെയ്താല്‍ അവരുടെ റാങ്ക് നിശ്ചയിച്ച്‌ അവര്‍ക്ക് ബോണസ് നല്‍കുന്നത് ഒഴിവാക്കുകയും ചെയ്യും. ഇതിന് പെര്‍ഫോമന്‍സ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇതുവരെ പിരിച്ചുവിടല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിഇഒ സുന്ദര്‍ പിച്ചൈ വരാനിരിക്കുന്ന പിരിച്ചുവിടലുകളെ കുറിച്ച്‌ സൂചന നല്‍കിയിരുന്നു.

കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉല്‍പന്നങ്ങള്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നും ഉപഭോക്താക്കളെ എങ്ങനെ സഹായിക്കാമെന്നും കാര്യമായി ആലോചിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്ബനിയില്‍ ജീവനക്കാര്‍ കൂടുതലാണെന്നും എന്നാല്‍ ഉല്‍പാദനക്ഷമത താഴോട്ട് പോയെന്നും പിച്ചൈ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സംസ്‌കാരം സൃഷ്ടിക്കാന്‍ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ വാര്‍ത്തയും എത്തിയത്

Related Articles

Latest Articles