കണ്ണൂർ: കണ്ണൂരിലെ പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. ഇന്നലെ അർദ്ധരാത്രി ഏച്ചൂർ സിആർ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ മൂന്നുപേരെ ചക്കരക്കല്‍ പോലീസ് പിടികൂടി. മര്‍ദ്ദനമേറ്റ പമ്പിലെ ജീവനക്കാരന്‍ പ്രദീപന്റെ പരാതിയിലാണ് നടപടി.
കണ്ണൂര്‍ ഭദ്രന്‍ എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ നേതാവ് മഹേഷ്, കൂടെയുണ്ടായിരുന്ന ഗിരീഷന്‍, സിബിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വത്ത് വില്‍പനയുമായി ബന്ധപ്പെട്ട് 25,000 രൂപ നല്‍കാനുള്ള വിഷയത്തിലായിരുന്നു മര്‍ദ്ദനം.
അതേസമയം, പമ്പിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് ഗുണ്ടാ ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തിയത്. മഹേഷും കൂടെയുണ്ടായിരുന്നവരും പമ്പില്‍ കയറി ജീവനക്കാരെ മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ ഉണ്ട്. പണം കിട്ടാനുണ്ടായിരുന്ന ഏച്ചൂര്‍ സ്വദേശിയും അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു. മാത്രമല്ല അക്രമത്തിനിടെ പോലീസിനെയും സംഘം വെല്ലുവിളിക്കുന്നുണ്ട്.

