Friday, October 16, 2026

കിട്ടിയത് കനത്ത തിരിച്ചടി ! ഒടുവിൽ ജനദ്രോഹ നിലപാടിൽ നിന്ന് തോറ്റ് പിൻവാങ്ങി സംസ്ഥാന സർക്കാർ ! കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയ തീരുമാനം പിൻവലിച്ചു

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയ തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിനേറ്റ കനത്ത തിരിച്ചടികൾക്ക് കാരണങ്ങളിലൊന്ന് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടിയതാണെന്ന് നേരത്തെ സിപിഎം വിലയിരുത്തിയിരുന്നു.

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തെ 20 ഇരട്ടി വരെയായിരുന്നു കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കൂട്ടിയത്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 50ഉം മുൻസിപ്പാലിറ്റികളിൽ 60ഉം, കോർപറേഷനിൽ 70 രൂപയുമാക്കി കുറച്ചു.

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 100 രൂപയും മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 150 രൂപയുമായിരിക്കും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു.

കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. പറഞ്ഞു. നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല

Related Articles

Latest Articles