Saturday, May 4, 2024
spot_img

ജോലി മറക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ശമ്പളവും മറക്കാം! സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ നടപടിയുണ്ടാകുന്നു

തിരുവനന്തപുരം : കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ശമ്പളവുമുണ്ടാകില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നും വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പഞ്ചിംഗ് കാര്യത്തിൽ മേലുദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഉത്തരവിലുണ്ട്. (

2023 ലെ ആദ്യ പ്രവർത്തി ദിവസം മുതൽ സർക്കാർ ഓഫീസുകൾ, കളക്ടറേറ്റ് , വകുപ്പ് മേധാവികളുടെ ഓഫീസുകൾ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കണം എന്നായിരുന്നു സർക്കാർ നിർദ്ദേശം. നിർദേശം പോലെ ആദ്യ ദിനം തന്നെ സംവിധാനം ഒരുക്കിയെങ്കിലും പാളി. പിന്നാലെ സംവിധാനം ഒരുക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചു. തുടർന്നാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പഞ്ചിങ് നിലവിൽ വന്നത്.

Related Articles

Latest Articles