തിരുവനന്തപുരം: അയോഗ്യർക്കുള്ള ആനുകൂല്യം ഒഴിവാക്കാൻ എന്നതിന്റെ പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻറെ വെട്ടിപ്പ്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് പെൻഷൻ നൽകില്ലെന്നാണ് ഉത്തരവ്. കേന്ദ്രനിയമമനുസരിച്ച് 18വയസ്സ് കഴിഞ്ഞവർക്കെ സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കൂ.അപ്പോഴാണ് ആയിരക്കണക്കിന് ഭിന്നശേഷി കുട്ടികളോട് സർക്കാരിൻറെ ഈ ക്രൂര നയം.
ബിപിഎൽ കാർഡ് ഉള്ളവർക്കും,ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ള കുടുംബങ്ങളിലെ കുട്ടികൾക്കുമാണ് പ്രതിമാസം ഭിന്നശേഷി പെൻഷനായ 1600 രൂപ ലഭിക്കുക. എന്നാൽ സർക്കാരിൻറെ പുതിയ തീരുമാനമനുസരിച്ച് പെൻഷന് വേണ്ടി സ്ഥിര ഭിന്നശേഷി സർട്ടിഫിക്കറ്റോ, UDID കാർഡോ ഹാജരാക്കണം. പക്ഷെ 18 വയസ്സ് കഴിഞ്ഞാൽ മാത്രമെ സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് കിട്ടൂ. അതിനു , രണ്ടു വർഷം കഴിഞ്ഞെ കേന്ദ്രസർക്കാരിൻറെ UDID കാർഡ് കിട്ടു.

