Friday, May 17, 2024
spot_img

“മുഖ്യമന്ത്രി തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു ! കാർ ആക്രമിക്കാൻ ഗുണ്ടകളെ വാടകയ്ക്ക് എടുക്കുന്നു !” ഗുരുതരാരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ !

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .മുഖ്യമന്ത്രി തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തന്റെ കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുക്കുന്നുവെന്നും ഗവർണർ ആരോപിച്ചു. വിമാനത്താവളത്തിലേക്കുള്ള ഗവര്‍ണറുടെ യാത്രാമധ്യേ ഇന്ന് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയിരുന്നു. പിന്നാലെയാണ് ആദ്ദേഹത്ത്തിന്റെ പ്രതികരണം.

“തന്നെ ആക്രമിക്കാന്‍ ആളുകളെ അയക്കുന്ന ഒരാളുമായി ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. അദ്ദേഹം പറയുന്നതിനൊന്നും മറുപടി പറയാന്‍ ഇല്ല. കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലാണ്. ഭരണഘടനാ ഉത്തരവാദിത്തം സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയുന്നില്ല. കടുത്ത നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിന് വഴിപ്പെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. “- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Related Articles

Latest Articles