കണ്ണൂർ : കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ശേഷം കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തിയ ഗവർണർ അവരെയും ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. അതിനുശേഷം കുറച്ച് കഴിഞ്ഞാണ് പൊതുദർശനം ആരംഭിച്ചത്.
രണ്ട് മണിവരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്‍മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം പൂര്‍ണ്ണ ബഹുമതികളോടെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാര ചടങ്ങികൾ നടത്തുക. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക. നയനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് അന്ത്യനിദ്ര ഒരുക്കിയത്.

