Monday, April 29, 2024
spot_img

സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സർക്കാരിന്റെ ഏകജാലക മൊബൈൽ ആപ്പ്; ‘രാജ്മാർഗ്‌യാത്ര’ യുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്

ദില്ലി: സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ സർക്കാരിന്റെ ഏകജാലക മൊബൈൽ ആപ്പ്. ദേശീയ പാത അതോറിറ്റിയാണ് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ചത്. ‘രാജ്മാർഗ്‌യാത്ര’ എന്ന പേരാണ് ഇതിന് നൽകിയിരിക്കുന്നത്. ഈ ഉപയോക്തൃ സൗഹൃദ അപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

‘രാജ്മാർഗ്‌യാത്ര’ ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യങ്ങൾ

തത്സമയ കാലാവസ്ഥ, സമയബന്ധിതമായ പ്രക്ഷേപണ അറിയിപ്പുകൾ, അടുത്തുള്ള ടോൾ പ്ലാസകൾ, പെട്രോൾ പമ്പുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് ഹൈവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാനും മികച്ച വ്യക്തതയ്ക്കായി ജിയോ-ടാഗ് ചെയ്ത വീഡിയോകളോ ഫോട്ടോകളോ നൽകാനും കഴിയും.

രജിസ്റ്റർ ചെയ്ത പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യും. എന്തെങ്കിലും കാലതാമസമുണ്ടായാൽ സിസ്റ്റം-സൃഷ്ടിച്ച എസ്കലേഷൻ മുഖേന പരാതികൾ മേലധികാരികൾക്ക് പോകും. സമ്പൂർണ്ണ സുതാര്യതയ്ക്കായി ഉപയോക്താക്കൾക്ക് അവരുടെ പരാതികളുടെ നില പരിശോധിക്കാനും കഴിയും.
‘രാജ്മാർഗ്‌യാത്ര’ അതിന്റെ സേവനങ്ങൾ വിവിധ ബാങ്ക് പോർട്ടലുകളുമായി സമന്വയിപ്പിക്കുന്നു. ഇത് ഒറ്റ പ്ലാറ്റഫോമിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫാസ്ടാഗുകൾ റീചാർജ് ചെയ്യാനും പ്രതിമാസ പാസുകൾ നേടാനും മറ്റ് ഫാസ്ടാഗുമായി ബന്ധപ്പെട്ട ബാങ്കിംഗ് സേവനങ്ങൾ ആക്സസ് ചെയ്യാനും സൗകര്യമൊരുക്കുന്നു.

അമിതമായ വേഗത്തിന്റെ അറിയിപ്പുകൾ നൽകിയും ശബ്ദ-സഹായത്തിലൂടെയും ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നു. തടസ്സമില്ലാത്തതും ഉപയോക്തൃ സൗഹൃദവുമായ അനുഭവം സൃഷ്ടിക്കുക, ഇന്ത്യൻ ദേശീയപാതകളിൽ സുരക്ഷിതവും കൂടുതൽ ആസ്വാദ്യകരവുമായ യാത്ര പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ‘രാജ്മാർഗ്‌യാത്ര’ ലക്ഷ്യമിടുന്നത്.

Related Articles

Latest Articles