Sunday, May 5, 2024
spot_img

23കാരന് 76 വയസുള്ള ഭാര്യ ; കിടപ്പറ രംഗങ്ങള്‍ പുറത്തുവിടാനൊരുങ്ങി ദമ്പതികൾ

അമേരിക്ക: അമേരിക്കയിലെ ഒരു ദമ്പതികളെ പറ്റിയാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ച നടക്കുന്നത്. 2015 ലാണ് ഗാരി ഹാര്‍ഡ്വിക്കും അല്‍മേദയും ആദ്യമായി കാണുന്നത്. അല്‍മേദയുടെ മകന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഗാരിയെ അല്‍മേദ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. ഒടുവില്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. അമേരിക്കയിലെ ടെന്നസിയിലാണ് ഇരുവരും താമസിക്കുന്നത്.

വിവാഹം കഴിക്കുമ്ബോള്‍ ഗാരിക്ക് പ്രായം വെറും പതിനെട്ട് വയസ്സായിരുന്നു. അല്‍മേദയ്ക്ക് 71. അഞ്ച് വര്‍ഷമായി ഇരുവരും സന്തോഷകരമായ ദാമ്ബത്യ ജീവിതം നയിക്കുന്നു. ഇന്ന് അല്‍മേദയ്ക്ക് 76 വയസ്സുണ്ട്. ഗാരി 23 വയസ്സുള്ള യുവാവുമായി. പങ്കാളികള്‍ തമ്മിലുള്ള പ്രായവ്യത്യാസത്തില്‍ എല്ലാവരേയും ഞെട്ടിച്ച ഗാരിയും അല്‍മേദയും മറ്റൊരു പ്രഖ്യാപനം നടത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. കിടപ്പറ രംഗങ്ങള്‍ പരസ്യമാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി ഇരുവരും ചേര്‍ന്ന് ഫാന്‍സ് ഓണ്‍ലി പേജും തുടങ്ങിക്കഴിഞ്ഞു. സബ്‌സ്‌ക്രൈബ്‌ ചെയ്യുന്നവര്‍ക്ക്‌ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കാണാം എന്നാണ് ദമ്ബതികള്‍ പറയുന്നത്. ഇതിനായി ഒരു മാസം നല്‍കേണ്ടത് 486 രൂപ. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ അല്‍പ്പസ്വല്‍പ്പമായി കാണിക്കുന്ന രംഗങ്ങള്‍ മുഴുവനായും പരസ്യപ്പെടുത്താനാണ് ഇരുവരുടേയും തീരുമാനം. അല്‍മേദ അത്ഭുതപ്പെടുത്തുന്ന ഭാര്യയാണെന്നാണ് ഗാരി പറയുന്നത്. എല്ലാ കാര്യത്തിനും പിന്തുണ നല്‍കുന്നു. ഇങ്ങനെയൊരു മാലാഖയെ തനിക്ക് തന്നതിന് ദൈവത്തിന് നന്ദിയുണ്ടെന്നും ഗാരി പറഞ്ഞിരുന്നു. ഇത്രയും പ്രായം കുറഞ്ഞയാളെ ഭര്‍ത്താവായി സ്വീകരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് അല്‍മേദ പറയുന്നത്. എന്നാല്‍ ഗാരിയെ കണ്ടയുടനെ പ്രണയത്തിലായി. 2013 ലാണ് അല്‍മേദയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് മരണപ്പെടുന്നത്. നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ ദാമ്ബത്യ ജീവിതമായിരുന്നു ഡൊണാള്‍ഡിനൊപ്പം ഉണ്ടായിരുന്നത്.

Related Articles

Latest Articles