Sunday, April 28, 2024
spot_img

സെക്സ് ആപ്പ് “ആപ്പായി “;രഹസ്യവിവരങ്ങൾ ചോർന്നു,പല പ്രമുഖരും വെട്ടിൽ

പ്രമുഖ സെക്സ് മൊബൈൽ ആപ്പ്ളിക്കേഷനായ 3ഫണ്ണിലെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർത്തിയ ഹാക്കർമാർക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന ഡാറ്റ നിധിയെന്ന് റിപ്പോർട്ട് .അമേരിക്കൻ പ്രസിഡന്റിന്റെ ഓഫീസിലേയും ഇംഗ്ലണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേയും പ്രമുഖരുടെ പേരുകൾ ഉപഭോക്താക്കളുടെ പട്ടികയിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് ഹാക്കർമാർ.

ഡേറ്റിംഗ് ആപ്പളിക്കേഷനുകളുടെ മാതൃകയിൽ രൂപപ്പെടുത്തിയിട്ടുള്ള 3 ഫൺ മൊബൈൽ ആപ്പളിക്കേഷൻ ലൈംഗിക പങ്കാളികളെ കണ്ടെത്താനാണ് പ്രധാനമായും ആൾക്കാർ ഉപയോഗിക്കുന്നത് .ഉപഭോക്താക്കളുടെ ലൊക്കേഷൻ സഹിതമുള്ള പ്രധാന വിവരങ്ങൾ ആപ്പിൾ തന്നെ സമാഹരിച്ചു വച്ചതാണ് വിനയായതെന്ന് പറയപ്പെടുന്നു .

സമാന ആപ്പുകളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ ഏറ്റുവും ദുർബലമായ സംരക്ഷണം മാത്രമാണ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ 3 ഫൺ നൽകിയത് .ഈ ആപ്പാണ് വൈറ്റ്ഹൗസിലേയും ,10 ഡോണിംഗ് സ്ട്രീറ്റിലെയും ഉൾപ്പടെയുള്ള പ്രമുഖർ സ്ഥിരമായി ഉപയോഗിച്ചിരുന്നത് .

ചില ബിസിനസ് പ്രമുഖരും രാഷ്ട്രീയക്കാരും കൂടി ഈ ആപ്പിൽ പെട്ടിട്ടുണ്ടെന്നാണ് വിവരം.ഇവരെ ബ്ലാക്‌മെയിൽ ചെയ്ത് രാജ്യസുരക്ഷ ഉൾപ്പടെയുള്ള രഹസ്യവിവരങ്ങൾ ഹാക്കർമാർ ചോർത്തുന്നത് എങ്ങനെ തടയാം എന്ന് തലപുകഞ്ഞു ആലോചിക്കുകയാണ് അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സുരക്ഷാ ഉദ്യോഗസ്ഥന്മാർ !

Related Articles

Latest Articles