Saturday, April 27, 2024
spot_img

പരമ ഭക്തയായ ബിന്ദു അമ്മിണി എന്ന സ്ത്രീയുടെ മാന്ത്രിക സിദ്ധികൾ…!!!

രഞ്ജിത് ഗോപാലകൃഷ്ണൻ എഴുതുന്നു

ആക്റിവിസ്റ് ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്രേ…

എനിക്കും ചില ആക്റ്റിവിസം ഒക്കെയുണ്ട്. സുപ്രീം കോടതിയിൽ തന്നെ കേസും കൊടുക്കണമെന്ന് തോന്നുന്നുണ്ട്. സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെ പോരാടാൻ.. രണ്ടു മൂന്നെണ്ണം പറയാം.

1. കേരളത്തിൽ, വിധവാ പെൻഷനുകളിൽ ഹിന്ദു വനിതകൾക്ക് മാത്രം പെൻഷനില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്ക് മാത്രം നൽകുന്ന ഈ വിധവാ പെൻഷൻ അസമത്വമല്ലേ. ഈ അനീതിക്കെതിരെ എനിക്ക് കേസ് കൊടുക്കണമെന്നുണ്ട്.

2. മനുഷ്യ നിർമ്മിതമായിരുന്നു 2018 ലെ വെള്ളപ്പൊക്കം എന്ന വിദഗ്ധപഠനം വന്ന് കഴിഞ്ഞു. കേരളസർക്കാർ കാണിച്ച,,പ്രത്യേകിച്ചും മണിയാശാന്റ്റെ പിടിപ്പു കേടാണ്, ലക്ഷത്തിലേറെ ആളുകളുടെ ജീവിതം നരകതുല്യമാക്കിയത്. അഞ്ഞൂറോളം ആളുകളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്. എന്റ്റെ അമ്മയേയും, ചേട്ടനേയും കുടുംബത്തേയും മരണത്തിന്റ്റെ തൊട്ടരുകിൽ വരെ എത്തിച്ചത്..

എന്നിട്ടോ, പിരിച്ചെടുത്ത കോടിക്കണക്കിനു രൂപ ഇരകളിലേക്കോ, വികസന പ്രവർത്തനങ്ങൾക്കോ എത്തിയിട്ടില്ല. എന്ന് മാത്രമല്ല, കുറെ പേർക്ക് മാത്രം നൽകിയ ആ അടിയന്തര സഹായതുകയായ പതിനായിരം രൂപ ഇപ്പോൾ തിരിച്ചു കൊടുക്കുകയും ചെയ്യണമെന്ന്. സർക്കാർ കാണിക്കുന്ന ഈ തെമ്മാടിത്തരത്തിന് എതിരെയും കേസ് പോകേണ്ടേ..? ആ കൊലപാതകികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടേ?

3. കേരളം കടക്കെണിയിലാണ്. ഇംഗ്ലണ്ടിൽ പോയി മണിയടിച്ച് 2400 കോടി രൂപ കൊള്ളപ്പലിശക്ക് മസാല ബോണ്ടെന്നും പറഞ്ഞു എടുത്തു കൊണ്ട് വന്നിട്ട് ആറ് മാസമായില്ല. എവിടെ പോയി ഈ കാശത്രയും..? എന്ത് കൊണ്ട് കേരളം ഇങ്ങനെ തകരുന്നു..? ഇത്രയും അപകടകരമായ അവസ്ഥയിൽ സംസ്ഥാനം നിൽക്കവേ, കേരളത്തിന്റെ മുഖ്യമന്ത്രിയും, മന്ത്രിമാരും, ഉദ്യോഗസ്ഥരും കുടുംബ സമേതം എന്തിന് വിദേശ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങുന്നു..?
വൻചതിയും, കെടുകാര്യസ്ഥതയും, പച്ചയായ അധികാര ദുർവിനിയോഗവുമല്ലേയിത് …?

വോട്ടു ചെയ്തു ജയിപ്പിച്ചു പോയി എന്നത് കൊണ്ട് ഈ അഴിമതിയെല്ലാം അഞ്ചു വർഷം പഞ്ചപുശ്ചമടക്കി സഹിക്കണോ..? ഈ സർക്കാരിനെ വിമർശിച്ചു, വിമർശിച്ച് ഹൈക്കോടതി നാണം കെടുകയാണ്. മാനം ഇടിഞ്ഞ് വീണാലും, കോരന് കുലുക്കമില്ല എന്നത് പോലെയാണ് പിണറായി സർക്കാരിന്റെ നാണമില്ലായ്മ. എന്നാൽ പിന്നെ, സുപ്രീം കോടതിയിൽ ഒരു കൈ നോക്കണമെന്നുണ്ട്…

പക്ഷേ, ഒരു പ്രശ്നം.

ഈ കേസൊക്കെ കൊടുക്കണമെങ്കിൽ കുറെ കാശ് വേണം. ഉദാഹരണത്തിന്, സുപ്രീം കോടതിയിൽ ഒരു കേസ് ഫയലിൽ സ്വീകരിക്കണമെങ്കിൽ തന്നെ കൊള്ളാവുന്ന വക്കീല് വഴി നൽകണം. അല്ലാതെ ലക്ഷമിഅക്കന്റ്റെ സർട്ടീറ്റും കൊണ്ട് അവിടെ ചെന്ന്, ‘ആയാം എ ഹെജിമണി വക്കീൽ’ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതിന് ഒരൊറ്റ സിറ്റിങ്ങിന് പത്തും, ഇരുപതും ലക്ഷമൊക്കെ വാങ്ങുന്ന കെടുകെട്ടിയ വക്കീലന്മാര് വേണം.

നമുക്കെവിടാ അതിനുള്ള പാങ്ങ്..!!!

അതൊക്കെ ബിന്ദു വക്കീൽ!!.. പറയുമ്പോ ഒരു സഹതാപത്തിന് ‘അമ്മിണിവേണു’, ചാനലിലിരുന്ന് ‘ബിന്ദു അമ്മിണി’, കേവലം അബലയായ സ്ത്രീയല്ലേ, പിന്നോക്ക അവശ ദളിതയല്ലേ’, എന്നൊക്കെ പ്രാസമൊപ്പിച്ചങ്ങ് കാച്ചും. പക്ഷേ, സത്യം പറയട്ടെ, ഈ “അവശ-ദളിത-പിന്നോക്കക്കാരിയായ അബലസ്ത്രീ”യുടെ വാലിൽ കെട്ടാൻ, പുരുഷ’നായ, സവർണ്ണ’നായ, ഗൾഫുകാര’നായ എന്നെയൊന്നും കൊള്ളില്ല. വെറും ‘നായ’യെ പോലെ കൂട്ടിൽ കിടന്നു കുരയ്ക്കാം.. ഫേസ്ബുക്കിലിരുന്ന പുളയ്ക്കാം.. അതേ പറ്റൂ.. കാരണം നമ്മള് വെറും സാധാരണക്കാരനാണ്;…!!!

അതേസമയം, ദളിത്-പിന്നോക്ക-അവശ ദരിദ്രരായ ഈ ഭക്തശിരോമണിയുടെ കാര്യമൊന്നു നോക്കൂ. മാവോയിസ്റ്റ്, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളിൽ ഉറ്റ സൗഹൃദങ്ങൾ..!!!, മന്ത്രി ബാലനെയൊക്കെ ചുമ്മാ അങ്ങ് ചെന്ന് കാണാനും, മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടൊക്കെ വിളിക്കാനുമുള്ള കണക്ഷൻസ്.. തൃപ്തി ദേശായിയെ പോലുള്ള, “ദേശീയോദ്ഗ്രഥന ലലനാമണികളുടെ ഉറ്റതോഴി… അങ്ങനെ എന്തെല്ലാം.. വല്യ പുള്ളിയാണ്.. അതേ സമയം ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പസ്വാമി’യുടെ മാത്രം ഭക്തയുമാണ്..

ആ ഭക്തി മൂത്ത്, അയ്യപ്പസ്വാമിയെ കാണാനുള്ള പ്ലാനിങ്ങിനായി നേരെ പോയത് സാക്ഷാൽ നിയമമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത്.. വന്നത് മലബാറിൽ നിന്നും.. !!! തൊട്ടടുത്ത ദിവസത്തെ പുലരിയിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ.., ഉറ്റ സുഹൃത്ത് തൃപ്തി ദേശായിയെ സ്വീകരിക്കാൻ… നേരെ പോലീസ് കമ്മീഷനണറോഫീസിലേക്ക്.. പാവം കമ്മീഷണറന്ന് പേടിച്ച് ആപ്പീസിലേ പോയില്ല. !!’ അതിനിടെ നാട്ടുകാരനും, സഹഭക്തനുമായ ‘”ഹിന്ദു തീവ്രവാദി’യുടെ നിഷ്ഠൂരമായ ആക്രമണം”…!!!

ഇതു കൊണ്ടൊന്നും, ബിന്ദു അമ്മിണിയുടെ ഭക്തി അടങ്ങിയില്ല. അയ്യപ്പനെ കാണാൻ ജീവൻ കളയുമെന്ന് പറയാൻ പിറ്റേന്ന് നേരെ ‘കോട്ടയം’ പ്രസ് ക്ളബ്ബിൽ ചെന്നു പത്രസമ്മേളനം നടത്തിക്കളഞ്ഞു. അതും ഫ്രാങ്കോ അച്ചൻ, ബലാത്സംഗ കേസിൽ ഹാജരാകാൻ വന്നത് ചാനലുകാർക്ക് ശ്രദ്ധ കൊടുക്കാൻ പറ്റാത്തവിധം വല്യ ഒച്ചപ്പാടുണ്ടാക്കിയ അടാറ് പത്രസമ്മേളനം. രാത്രി ചാനലായ സകല ചാനലുകളുകളിലും ഇരുന്ന് പൊരിഞ്ഞ പോരാട്ടം.. ദാ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുപ്രീം കോടതിയിൽ പുതിയ ഹർജിയും ഫയൽ ചെയ്തു കഴിഞ്ഞു. മിക്കവാറും ജഡ്ജിമാർ ഞായറാഴ്ച അവധിയൊക്കെ വേണ്ടെന്ന് വച്ച് ഈ കേസ് ഇരുന്നു കേൾക്കാൻ സാദ്ധ്യതയുണ്ട്.

ഇതൊക്കെയാണ്, പരമ ദരിദ്രരയായ, അബലയായ, ദളിത-പിന്നോക്ക വിഭാഗത്തിൽ പെട്ട പരമ ഭക്തയായ ബിന്ദു അമ്മിണി എന്ന സ്ത്രീയുടെ മാന്ത്രിക സിദ്ധികൾ…!!! ഞാൻ പരിഹസിക്കാൻ എഴുതിയതല്ല, സത്യമായിട്ടും..!!

ബിന്ദു അമ്മിണി തന്നെ തന്റെ ദാരിദ്രത്തെ കുറിച്ച് എഴുതിയിട്ടുണ്ട്;

“വീണ്ടുമൊരു കുഞ്ഞിനെ പ്രസവിക്കാനാഗ്രഹിച്ചിട്ടും ദാരിദ്യത്താൽ അത് മാറ്റി വച്ചവള്‍. മരിക്കാന്‍ ആഗ്രഹിച്ചിട്ടും തോറ്റ് മരിക്കാന്‍ തയ്യാറാകാതിരുന്നവള്‍
ലോ കോളേജിലെ ജോലിക്കിടയിലും തിരുപ്പൂരിലെ തെരുവുകളിലൂടെ എടുക്കാന്‍ കഴിയുന്നതിലേറെ ഭാരം താങ്ങി നടന്നവള്‍”.. ഇതൊക്കെ അവർ തന്നെ പറഞ്ഞതാണോന്ന് സംശയമുള്ളവർക്കായി ലിങ്ക്..
https://www.twentyfournews.com/2019/03/09/bindu-ammini-viral-fb-post.html )

‘ഇനിയും ബൾബ് കത്താത്തവർക്കായി ചില ചോദ്യങ്ങൾ’…;

1. ഇത്ര ദരിദ്രയായിട്ടും, ഇവർക്ക് ഇത്ര ചെലവേറിയ യാത്രകളും, സുപ്രീം കോടതി വരെ പോയി കേസ് നടത്താനുമുള്ള പണവുമൊക്കെ എവിടെ നിന്ന് ലഭിക്കുന്നു.. ??? ആ പണത്തിന്റെ സ്രോതസ്സുകൾ എന്താണ്???
2. ശബരിമലയിൽ കയറാൻ വ്രതമെടുക്കുന്നു എന്നിവർ പറയുന്നു. അതിന് മാത്രം ഭക്തി, ഈ സ്ത്രീക്കുണ്ടോ..?
3. കേരളത്തിലേയോ, മറ്റെവിടെയെങ്കിലുമുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഈ സ്ത്രീ സന്ദർശനം നടത്തുന്നത്, ഇന്നേവരെ ആരെങ്കിലും കണ്ടിട്ടുണ്ടോ..?
4. ക്ഷേത്രാചാരണങ്ങളെക്കുറിച്ചും, ഭഗവദ് കീർത്തനങ്ങളോ, ശ്ലോകങ്ങളോ എന്തെങ്കിലും ഇവർക്കറിയാമോ..?
5. ഇവർ ഹൈന്ദവ വിശ്വാസം പുലർത്തുന്ന ഭക്തയാണോ..? അതോ സ്ത്രീ സമത്വം മാത്രമാണോ ഇവരുടെ ലക്ഷ്യം..? അങ്ങനെയെങ്കിൽ സമാനമായ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം ഇവർ ആവശ്യപ്പെടാത്തതെന്തേ..?
6.നിരോധിത മാവോയിസ്റ്റ്, തീവ്രവാദ, മതംമാറ്റ മാഫിയകളുടെ ഏജന്റ്റാണോ ഇവർ..?
7. തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന സോളിഡാരിറ്റി പോലുള്ള സംഘടനകളുടെ ഏജന്റ്റായി സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ ഇറങ്ങിയതാണോ ഇവർ..?!!!
8. ഒരു വലിയ ജന സമൂഹത്തിനിടയിൽ, ഹൈന്ദവ മതവിശ്വാസികൾക്കിടയിൽ അസ്വസ്ഥത പടർത്തുന്ന ഇവരുടെ സംശയാസ്പദമായ നടപടികൾ അന്വേഷിക്കേണ്ടതല്ലേ..?

സുപ്രീം കോടതിയിൽ ഇവർ നൽകിയ ഹർജിയുടെ ഒപ്പം സംശയാസ്പദമായ ഇവരുടെ ആക്റ്റിവിസം കൂടി അന്വേഷിക്കാനൊരു ഹർജി നൽകാനുള്ള പാങ്ങില്ലല്ലോ ഭഗവാനേ

Related Articles

Latest Articles