Monday, December 29, 2025

ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു

കോട്ടയം: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തില്‍ വെച്ച്‌ ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.

ഗിന്നസ് പക്രുതിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അപകടശേഷം, മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്ക് പോയി. സംഭവത്തിൽ തിരുവല്ല പൊലിസ് കേസെടുത്തു.

Related Articles

Latest Articles