Wednesday, September 23, 2026

ഗുജറാത്തിലെ പ്രളയക്കെടുതിയിൽ വലഞ്ഞ് ജനം; രക്ഷാ പ്രവർത്തനം തുടരുന്നു, നേതൃത്വം നൽകി തീരസംരക്ഷണ സേനയും

ഗാന്ധിനഗർ: ഗുജറാത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇന്ത്യൻ തീരസംരക്ഷണ സേന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 5,278 ൽ പരം ആളുകളെയാണ് ഒഴിപ്പിച്ചത്. പ്രളയത്തെ തുടർന്ന് അംബിക നദിതീരത്ത് കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി കളക്ടർ തീരസംരക്ഷണ സേനയുടെ സഹായം തേടുകയായിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മദ്ധ്യ ഗുജറാത്തിലും തെക്കൻ ഗുജറാത്തിലും കനത്ത മഴയിലുണ്ടായ അപകടത്തെ തുടർന്ന് ഏഴു മരണം റിപ്പോർട്ട് ചെയ്തു. 9,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ജൂൺ 1 മുതൽ 63 പേർ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര ത്രിവേണി അറിയിച്ചത്.

അതേസമയം, പ്രധാനമന്ത്രി ഇന്നലെ പ്രളയക്കെടുതികൾ വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച അദ്ദേഹം പ്രളയബാധിതർക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.

Related Articles

Latest Articles