Thursday, September 24, 2026

ഗുജറാത്തിൽ ശമിക്കാതെ മഴ; വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷം, ജനങ്ങൾ വലയുന്നു

ഗാന്ധിനഗർ: ഗുജറാത്തിൽ മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഗുജറാത്തിലെ നവസാരി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും ഡാങ് ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ ദുരിതമേഖലയിൽ നിന്ന് ഇതിനോടകം മാറ്റി പാർപ്പിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളെയാണ് പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. പല മേഖലകളിലും മണ്ണിടിച്ചിൽ മൂലം വാഹന ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്.

അതേസമയം വരും മണിക്കൂറുകളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജുനാഗഡ്, ഗിർ സോമനാഥ്, ഡാങ്, വൽസാദ്, നവസാരി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles