Friday, April 26, 2024
spot_img

പൈതൃക സമുച്ചയത്തിനുള്ളിൽ ദർഗയ്ക്ക് പുറമെ അനധികൃത നിർമ്മാണം: നടപടിയുമായി ഗുജറാത്ത് അധികൃതർ

സൂറത്ത്: സൂറത്തിലെ പൈതൃക സമുച്ചയത്തിനുള്ളിലെ ദർഗയോട് ചേർന്ന് അനധികൃത നിർമ്മാണം പൊളിച്ചു നീക്കി. ചൗക്ക് ബസാറിലെ സൂറത്ത് ഹെറിറ്റേജ് കോംപ്ലക്‌സിന്റെ കെട്ടിടത്തിലാണ് സംഭവം. ഇവിടെ ദർഗയോട് ചേർന്നാണ് അനധികൃത നിർമ്മാണം നടത്തിയിരുന്നത്.

അതേസമയം ഗാബോൺ ഷാ വാലിദിന്റെ ദർഗയിലെ ശവകുടീരം ഏതാനും വർഷങ്ങൾക്ക് മുൻപാണ് നിർമ്മിച്ചത്. പക്ഷേ ചുറ്റുമുള്ള മറ്റ് നിർമ്മാണം അടുത്തിടെയാണ് നടത്തിയെന്നാണ് വിവരം. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഒറ്റരാത്രികൊണ്ടാണ് ദർഗയ്‌ക്ക് ചുറ്റുമുള്ള നിർമാണം നടന്നതെന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ ഒരു ദിവസം മുമ്പ് വരെ ഈ നിർമ്മാണം ഇവിടെ ഉണ്ടായിരുന്നില്ലെന്നും വീഡിയോയിൽ പറയുന്നു. ദർഗ നിൽക്കുന്ന ഭൂമി മൂന്ന് കക്ഷികളുടേതാണെന്നാണ് ഉടമസ്ഥാവകാശ രേഖകൾ വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഭൂമിയുടെ അവകാശികൾ സംസ്ഥാന സർക്കാരും, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനും , സ്വകാര്യ ട്രസ്റ്റുമാണ്. മാത്രമല്ല ദർഗയിൽ സംസ്ഥാന വഖഫ് ബോർഡിനു അവകാശമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Articles

Latest Articles