Sunday, April 28, 2024
spot_img

വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ എല്ലാ വ‍ർഷവും റെക്കോ‍ർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍;
എന്തുകൊണ്ടാണ് ഗുരൂവായൂരിൽ മാത്രം ഇത്രയേറെ വിവാഹങ്ങൾ?

എല്ലാ വ‍ർഷവും വിവാഹം നടക്കുന്ന ക്ഷേത്രങ്ങളിൽ റെക്കോ‍ർഡ് ഇടുന്ന ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. നൂറുകണക്കിന് വിവാഹങ്ങളാണ് ചില ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കാറുള്ളത്.
കീർത്തി കേട്ട ക്ഷേത്രങ്ങൾ ഉണ്ടായിട്ടും ഗുരുവായൂരിലെ വിവാഹം സ്പെഷ്യലാകാൻ കാരണമുണ്ട്. ഭൂലോക വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനു മുന്നില്‍ വിവാഹം നടത്തിയാല്‍ ദീര്‍ഘകാല ദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം. ഭൂലോക വൈകുണ്ഠം എന്നാണ് ഗുരുവായൂർ ക്ഷേത്രം അറിയപ്പെടുന്നത്. ദാമ്പത്യജീവിതത്തിലുടനീളം ഗുരുവായൂരപ്പൻ്റെ കടാക്ഷവും ലഭിക്കും. കിഴക്കേ നടയിലെ മണ്ഡപത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ ക്ഷേത്രത്തിനുളളില്‍ പ്രവേശിക്കാന്‍പാടില്ലെന്നാണ്.

ദേവഗുരുവായ ബൃഹസ്പതിയും ശിഷ്യനായ വായുദേവനും ചേര്‍ന്നാണ് ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. വസുദേവരും ദേവകിയും ദ്വാരകയില്‍ വച്ച് പൂജിച്ച വിഗ്രഹണ് ക്ഷേത്രത്തിലുള്ളത് . ദിവസേന പന്ത്രണ്ടു സമയത്തും പന്ത്രണ്ടു ഭാവങ്ങളാണ് ഗുരുവായൂരപ്പന്. ഗുരുവായൂരിലെ ദീപാരാധന തൊഴുന്നത് ദാമ്പത്യവിജയത്തിനും പ്രണയസാഫല്യത്തിനും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Related Articles

Latest Articles