Monday, May 6, 2024
spot_img

ഭൂചലനത്തില്‍ വിറങ്ങലിച്ച് ഹെ​യ്തി; മരണസംഖ്യ 1300 കടന്നു

പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 1300 കടന്നതായി റിപ്പോര്‍ട്ട്. 5700 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ല്‍ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ത​ല​സ്ഥാ​ന​മാ​യ പോ​ര്‍​ട്ട് ഔ ​പ്രി​ന്‍​സി​നു 150 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റ് പ​ത്തു കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.ഭൂ​ച​ന​ല​ത്തി​ല്‍ 2,868 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. 5,410 വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഭൂചനത്തിനു പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയുട്ടുണ്ട്. ഗ്രെയ്‌സ് ചുഴലിക്കാറ്റ് തിങ്കളാഴ്ച്ച ഹെയ്റ്റിയില്‍ എത്തുമെന്നാണ് പ്രവചനം. ​2010ൽ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 2.2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയില്‍ ആളുകള്‍ മരിച്ചതായാണ് കണക്ക്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles