Friday, May 3, 2024
spot_img

മസിലളിയന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി സിനിമ ലോകം

മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകിമാരുള്ള നടനാണ് ഉണ്ണിമുകുന്ദൻ. ഇന്ന് മലയാളികൾ മസിലളിയനെന്ന് വിളിക്കുന്ന ഉണ്ണിമുകുന്ദന്റെ പിറന്നാൾ ആണ്. താരത്തിന് ആശംസകളുമായി നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മേപ്പടിയാന്‍ എന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പിറന്നാൾ സർപ്രൈസ് ആണ് വൈറലാകുന്നത്.

മേപ്പടിയാന്‍ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് തങ്ങളുടെ ഹീറോയും നിര്‍മ്മാതാവുമായ മുകുന്ദന് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പോലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഇറങ്ങി വരുന്ന നടനെയാണ് ചിത്തരത്തിൽ കാണാനാകുന്നത്. ഞങ്ങളുടെ നായകനും നിര്‍മ്മാതാവിനും ജന്മദിനാശംസകള്‍ നേരുന്നു എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത്.

മല്ലുസിംഗ് എന്ന ഒറ്റ ചിത്രത്തിലൂടെ താരത്തിനുണ്ടായ ആരാധകർ ചെറുതല്ല. പിന്നീട് ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിച്ച വിക്രമാദിത്യന്‍ ഉണ്ണിമുകുന്ദന്റെ സിനിമാജീവിതത്തിലെ നാഴികക്കലുകളില്‍ ഒന്നായിരുന്നു. വിക്രം എന്ന കഥാപത്രമാണ് ഉണ്ണി അവതരിപ്പിച്ചിരുന്നത്. വിക്രമാദിത്യനിലൂടെയാണ് ഉണ്ണിമുകുന്ദന് മസിലളിയന്‍ എന്ന പേര് വരുന്നത്‌.

Related Articles

Latest Articles