Saturday, May 4, 2024
spot_img

നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല; നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക: തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിനെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി

കൊച്ചി: കഴിഞ്ഞ ദിവസമാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാ‌ര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിര്‍ണയിച്ചത്. ഇപ്പോളിതാ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതങ്ങളിലേക്കു പടരുകയും പ്രസംഗത്തില്‍ മാനവികത എന്ന കോമഡിയിലേക്ക് ചുരുങ്ങാനും തയാറുള്ള പാര്‍ട്ടിയാണ് എല്‍ഡിഎഫെന്നാണ് പേരടി പറഞ്ഞിരിക്കുന്നത്.

കൂടാതെ നടിയെ ആക്രമിച്ച കേസ് പൊതുമുഖത്തേക്കെത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പി.ടി.തോമസെന്നും ഓര്‍മിപ്പിക്കുന്നതാണ് പോസ്റ്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോള്‍.. സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടിയോടുള്ള സ്‌നേഹം കൊണ്ട് ഉമ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാകുമ്പോള്‍ അത് യഥാര്‍ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം…

Related Articles

Latest Articles