Wednesday, May 22, 2024
spot_img

‘അവർ ഒരു സിഗ്നൽ തന്നിട്ടുണ്ട്’; ഒരു വലിയ സിഗ്നൽ’ ; ക്യാപ്ഷനിൽ സസ്പെൻസ് ഒളിപ്പിച്ച് മുരളി ഗോപി; കമന്റിൽ പൃഥ്വിരാജുവും ; എമ്പുരാൻ’ ലോഡിം​ഗ്……..

മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായ ലൂസിഫർ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് മുരളി ഗോപി ആയിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ ഒഴിച്ചൂകൂടാനാവാത്ത മുരളി ഗോപിയോട് ആരാധകരുടെ എന്നത്തേയും ഒരു ചോദ്യം, എപ്പോഴാണ് എമ്പുരാൻ എന്നാണ്. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.Empuraan': 'The writE cause', Murali Gopy shares a quirky update on the  Mohanlal starrer | Malayalam Movie News - Times of India

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായാണ് ഈ ചിത്രം എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമിൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ, മുരളി ​ഗോപിയുടെ തൂലികയിൽ നിന്നും ഉതിരുന്ന മറ്റൊരു സൂപ്പർ ഹിറ്റാകുമെന്ന് പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം മുരളി ​ഗോപി പങ്കുവച്ചൊരു ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. ‘ദി റൈറ്റ് കോസ്’ എന്നാണ് മുരളി ​ഗോപി ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. എന്നാൽ ഇതിൽ ബാക്കിയെല്ലാം സ്മാൾ ലെറ്ററിലും ‘ഈ’ എന്ന ഇംഗ്ലീഷ് അക്ഷരം ക്യാപിറ്റൽ ലെറ്ററിൽ കൊടുത്തതാണ് ആരാധകരിൽ സംശയം ഉണ്ടാക്കുന്നത്.murali gopy facebook post for empuraan movie

ഇതുകൂടാതെ ഇതിനു താഴെ പൃഥ്വിരാജ് കമന്റുമായി എത്തുകയും ചെയ്തു. ‘ആമേൻ’ എന്നാണ് പൃഥ്വിരാജ് കമൻറ് ചെയ്തത്. എന്നാൽ നേരത്തേ നൽകിയത് പോലെ ഇതിലും ‘ഈ’ ക്യാപിറ്റൽ തന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം ലൂസിഫർ ഒന്നാം ഭാഗത്തിൽ ഇതുപോലെ ‘എൽ’ എന്ന ഇംഗ്ലീഷ് അക്ഷരം ഹൈലൈറ്റ് ചെയ്തു കാണിച്ചിരുന്നു. ലൂസിഫർ രണ്ടാംഭാഗത്തിന് എമ്പുരാൻ എന്നാണ് പേരിട്ടിരിക്കുന്നത്. അതുകൊണ്ടാകും ‘ഈ’ ഹൈലൈറ്റ് ചെയ്തതെന്നാണ് ആരാധകർ പറയുന്നത്.

അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യം ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായതായി, തന്‍റെ പുതിയ ചിത്രമായ ജനഗണമനയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ആടുജീവതത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ ശേഷം എമ്പുരാൻ ചിത്രീകരണം തുടങ്ങുമെന്ന് അറിയിച്ചു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

Related Articles

Latest Articles