Thursday, May 9, 2024
spot_img

നിങ്ങൾ അറിവില്ലായ്മ കൊണ്ട് പാപം ചെയ്തിട്ടുണ്ടോ ? പരിഹാരമുണ്ട്,ജപിക്കണം ഈ മന്ത്രം,അറിയേണ്ടതെല്ലാം

ഹൈന്ദവ വിശ്വാസ പ്രകാരം നമ്മുടെ കര്‍മ്മഫലം നാം തന്നെ അനുഭവിക്കണമെന്നാണ് പറയപ്പെടുന്നത്. ജീവിതത്തിൽ പാപം ചെയ്യാത്തവരായി ആരും ഉണ്ടാകില്ല. ഇവ അറിഞ്ഞോ അറിയാതയോ ആകാം. ചിലര്‍ അറിഞ്ഞുകൊണ്ട് പാപം ചെയ്യുകയും അതിനെ ഭാവിക്കാതെ കടന്നുപോകുകയും ചെയ്യും. എന്നാൽ ചിലര്‍ അറിയാതെ പാപം ചെയ്താലും അവര്‍ക്ക് പശ്ചാത്തപിക്കാൻ മാത്രമേ സമയം ഉണ്ടാകൂ. ഏറ്റവും വലിയ പാപപരിഹാരം പശ്ചാത്താപം തന്നെയാണ്. സര്‍വ്വപാപശമനത്തിനായി പരശിവനെ സ്തുതിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. എന്നാൽ പാപം ചെയ്ത് കഴിഞ്ഞ് ശിവനെ സ്തുതിച്ചിട്ട് കാര്യമില്ല. അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന പാപത്തിന് പരിഹാരമായാണ് ശിവസ്തുതി. പാപനിവാരണത്തിന് ഉത്തമമായതാണ് സര്‍വ്വപാപനിവാരണ മന്ത്രം. പ്രഭാതം, മധ്യാഹ്നം, ത്രിസന്ധ്യ എന്നീ മൂന്ന് കാലങ്ങളിലാണ് മന്ത്രം ജപിക്കേണ്ടത്. ഓരോ കാലങ്ങളിലും ജപിക്കേണ്ട മന്ത്രത്തിൻ്റെ എണ്ണവും വ്യത്യസ്തമാണ്.

ഏതൊക്കെയാണ് മന്ത്രങ്ങള്‍

പ്രഭാതം (108 തവണ ജപിക്കണം)
” ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ”

മധ്യാഹ്നം (108 തവണ ജപിക്കണം)
“ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ”

ത്രിസന്ധ്യ (312 തവണ ജപിക്കണം)
“ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:”

Related Articles

Latest Articles