Wednesday, October 28, 2026

കോവിഡിന്റെ പുതിയ ഉപ വകഭേദം ഇന്ത്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു!!! ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ട് ഗവേഷകർ

യൂറോപ്പ്: ഇന്ത്യയിൽ കോവിഡിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകരുടെ കണ്ടെത്തൽ (New Covid Variant Spread In India). വൈറസിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായാണ് ഗവേഷകരുടെ കണ്ടെത്തലിൽ പറയുന്നത്. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നും ഗവേഷകർ പറയുന്നു. എന്നാൽ ഇന്ത്യയില്‍ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്‍റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്.

അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കോവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്‌സിൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ളോഗ് പറഞ്ഞു.

Related Articles

Latest Articles