Friday, May 3, 2024
spot_img

നിങ്ങളുടെ ആയുസ്സ് കൂടണമെങ്കിൽ ഈ ശീലങ്ങൾ പൂർണമായും ഒഴിവാക്കൂ! നേടാം ആരോഗ്യകരമായ ജീവിതം

നാം പിന്തുടരുന്ന ചില ദൈനംദിന ശീലങ്ങളുണ്ട്. അത് യഥാര്‍ത്ഥത്തില്‍ രോഗങ്ങളുണ്ടാക്കിയോ അല്ലെങ്കില്‍ നേരത്തെയുള്ള മരണം വരുത്തിവെച്ചോ നമ്മുടെ ആയുസ്സ് കുറയ്ക്കും.ആരോഗ്യകരമായ ജീവിതത്തിനായി ഒഴിവാക്കേണ്ട ചില മോശം ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോസസ് ചെയ്ത ഭക്ഷണം

ഒരു വ്യക്തിയുടെ ആയുസ്സ് കുറയ്ക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലൊന്നാണ് അനാരോഗ്യകരമായ ഭക്ഷണം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ വലിയ അളവില്‍ സോഡിയം, പൂരിത കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. അവ ശരീരത്തിന് ദോഷകരമാണ്. . പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ തുടങ്ങുക

പുകവലി

പുകവലിക്കുന്ന ഒരാളാണെങ്കില്‍ ഉടന്‍ തന്നെ ആ ശീലം ഉപേക്ഷിക്കുക. പുകവലി ഒരു വ്യക്തിയെ ഹൃദയാഘാതം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിധേയമാക്കുന്നു. അതിനാല്‍, പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നായിരിക്കാം.

അമിതമദ്യപാനം
അമിതമായി മദ്യം കഴിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്ന മറ്റൊരു അനാരോഗ്യകരമായ ശീലമാണ്. ചെറിയ അളവില്‍ മദ്യം ചിലപ്പോള്‍ നല്ലതായിരിക്കും, എന്നാല്‍ അമിതമായ ഉപഭോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.

നിരന്തരമായ ടെന്‍ഷന്‍

സമ്മര്‍ദ്ദം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാല്‍ അത് അമിതമാകുമ്ബോള്‍, അത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും. സമ്മര്‍ദപൂരിതമായ സാഹചര്യങ്ങളില്‍പ്പോലും എങ്ങനെ സ്‌ട്രെസ് ഒഴിവാക്കാമെന്നും ശാന്തമാകണമെന്നും അറിയേണ്ടത് പ്രധാനമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ പരിശീലിക്കുക. ഇത് നിങ്ങളുടെ തലച്ചോറിനെ ശാന്തക്കാനും ഉത്കണ്ഠ ലഘൂകരിക്കാനും ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ദീര്‍ഘനേരമുള്ള ഇരിപ്പ്

അമിതമായ ഇരിപ്പ് അകാലമരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ദിവസവും എട്ട് മണിക്കൂറോ അതില്‍ കൂടുതലോ ഇരിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും നിരക്ക് ഇരട്ടിയാക്കുമെന്നും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അകാല മരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.

അസുരക്ഷിത ലൈംഗികബന്ധം

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍, പ്രത്യേകിച്ച്‌ ഒന്നിലധികം പങ്കാളികള്‍ ഉള്ളപ്പോള്‍, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് മുതലായവ പോലുള്ള ഭേദമാക്കാനാവാത്ത എസ്.ടി.ഡികള്‍ വികസിപ്പിക്കാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്. അതിലൂടെ ജീവന്‍ വരെ അപകടത്തിലായേക്കാം. സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും പങ്കാളികള്‍ ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കുകയും ചെയ്യുക.

Related Articles

Latest Articles