Thursday, October 1, 2026

സ്കൂളിലെ കായിക മത്സരത്തിനായി പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം ! 14-കാരൻ കുഴഞ്ഞു വീണു മരിച്ചു

ലഖ്‌നൗ: സ്കൂളിലെ കായിക മത്സരത്തിനായി പരിശീലിക്കുന്നതിനിടെ 14-കാരൻ ഹൃദയാഘാതമുണ്ടായി മരിച്ചു. ഉത്തർപ്രദേശിലെ അലി​ഗർ ജില്ലയിലെ സിറൗളി ​ഗ്രാമത്തിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഭാവമുണ്ടായത് . മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് മരണപ്പെട്ടത്.

സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. വരുന്ന ശനിയാഴ്ചയായിരുന്നു
സ്കൂളിലെ കായികമത്സരം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓ​ഗസ്റ്റിൽ വാഹനാപകടത്തിൽ മോഹിത്തിന്റെ അച്ഛൻ മരണപ്പെട്ടിരുന്നു

കഴിഞ്ഞ മാസം അറാനാ ​ഗ്രാമത്തിലും ഓട്ടത്തിനിടെ ഇരുപതുകാരിയായ മമത എന്ന പെൺകുട്ടി ഹൃദയാഘാതത്താൽ മരിച്ചിരുന്നു. ലോധി ന​ഗറിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ എട്ടുവയസ്സുകാരിയും ഹൃദയാഘാതത്താൽ മരണപ്പെട്ടിരുന്നു.

Related Articles

Latest Articles