Thursday, September 24, 2026

കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്: ചൂട് 38 ഡിഗ്രി വരെയെത്തി

തിരുവനന്തപുരം: ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. ഇപ്പോഴുള്ളത് ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ലെന്നും കാലാവസ്ഥ വിദ?ഗ്ധര്‍ വ്യക്തമാക്കി.

ഫെബ്രുവരിയിൽ രാജ്യത്തെ തന്നെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. കഴിഞ്ഞ 23 ന് 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

സൂര്യാതപത്തിനും സൂര്യാഘാതത്തിനും സാധ്യതയുണ്ട്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുകയും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കൈയില്‍ കരുതുകയും വേണം.

Related Articles

Latest Articles