Tuesday, April 30, 2024
spot_img

ഒമാനിൽ ദുരിത പെയ്ത്ത് തുടരുന്നു! മരണം 17 ആയി; സ്‌കൂളുകൾക്ക് നാളെയും അവധി

ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇന്ന് ഒരാൾ കൊല്ലപ്പെടുകയും ഇന്നലെ കാണാതായ ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം മലയാളിയും മഴക്കെടുതിയിൽ കൊല്ലപ്പെട്ടിരുന്നു. പത്തനംതിട്ട അടുർ കടമ്പനാട്​ സ്വദേശി സുനിൽ കുമാറാണ് (55) സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഞായറാഴ്ച കൊല്ലപ്പെട്ടത്.

മഴ അതിശക്തമായി തുടരുന്ന സാ​ഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. , ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് അവധി ബാധകമല്ല. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.

Related Articles

Latest Articles