Thursday, May 2, 2024
spot_img

വാങ് യി-എസ് ജയശങ്കർ കൂടിക്കാഴ്ച്ച പുരോഗമിക്കുന്നു; നിർണ്ണായക വിഷയങ്ങൾ ചർച്ചയായതായി റിപ്പോർട്ട്

ദില്ലി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും, എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു9Two years into Ladakh standoff, China Foreign Minister Wang Yi meets S Jaishankar in Delhi). ദില്ലിയിലാണ് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കൈയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യ സന്ദർശനം.

രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തുകയാണ്. ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെയ്‌ക്കുന്നതിനായി ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യി കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. താലിബാനേയും പാക് ഭീകരരേയും ഫലപ്രദമായി പ്രതിരോധിച്ച് നിൽക്കുന്ന ഇന്ത്യയുടെ നയങ്ങൾ മാറുന്ന സാഹചര്യത്തിൽ ചൈന ഏറെ ഗൗരവത്തോടെയാണ് ഇക്കാര്യം നോക്കി കാണുന്നത്.

Related Articles

Latest Articles