Monday, April 29, 2024
spot_img

ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞിട്ടു, പൊലീസുകാരന് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. സിപിഒ ചന്ദ്രമോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി.

കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റേതാണ് നടപടി. ഗുരുതരമായ കൃത്യവിലോപമാണ് നടന്നതെന്ന് എസ് പി ഹരിശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചന്ദ്രമോഹന്റെ നടപടി നിര്‍ദേശത്തിന് വിരുദ്ധമാണെന്നും എസ്പി വ്യക്തമാക്കി.

കടയ്ക്കല്‍ കാഞ്ഞിരംമൂട്ടിലായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികന് നേര്‍ക്ക് പൊലീസുകാരന്‍ ലാത്തികൊണ്ട് എറിയുകയായിരുന്നു. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയിലൂടെ വന്ന ഇന്നോവ കാറില്‍ ഇടിച്ചുമറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles