Thursday, September 24, 2026

വിശപ്പില്ലായ്മ നിങ്ങൾക്ക് ഒരു പ്രശ്നം ആണോ? എങ്കിൽ വിഷമിക്കേണ്ട പ്രതിവിധികൾ ഉണ്ട്

വിശപ്പില്ലായ്മ പ്രശ്നമാണെങ്കിൽ പേടിക്കേണ്ട. ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു

അത്തിത്തിപ്പലി വറുത്തുപൊടിച്ചു ഒന്നരക്കഴഞ്ചുവീതം തേനിൽ സേവിക്കുക.

അൽപം കായം വറുത്തു പൊടിച്ചെടുത്ത് മോരിലോ ചൂടുവെ ള്ളത്തിലോ കലക്കി കഴിക്കുക.

കടുക്കത്തോട് പൊടിച്ച് ശർക്കര ചേർത്തു നിത്യവും സേവിക്കുക.

തുളസിയില അൽപ്പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിക്കുക.

ചുക്കുപൊടി രാവിലെ ചൂടുവെള്ളത്തിൽ ചേർത്തു കഴിക്കുക. കരിമ്പിൻ നീരിൽ ചെറുനാരങ്ങനീരോ ഇഞ്ചിനീരോ ചേർത്ത് കഴിക്കുക.

മാതള നാരങ്ങയുടെ അല്ലി പഞ്ചസാര ചേർത്തു കഴിക്കുക. ജാതിക്കാ അരച്ച് തേൻ ചേർത്തു കഴിക്കുക.

തിപ്പലി, കറിവേപ്പില, ചുക്ക്, അയമോദകം എന്നിവ സമമായ അളവിലെടുത്ത് അൽപം പെരുങ്കായം ചേർത്ത് ഉണക്കിപ്പൊടിച്ച് കഴിക്കുക.

അയമോദകം ഇട്ടുവെന്ത വെള്ളം കുടിക്കുക. നാരങ്ങനീരും ഇഞ്ചിനീരും ഏലക്കാ പൊടിച്ചതും പഞ്ചസാരയും
ചേർത്തു കഴിക്കുക.

പപ്പായ പതിവായി കഴിക്കുക.

ഇന്തുപ്പും തിപ്പലിയും പൊടിച്ച് മോരിൽ കഴിക്കുക.

Related Articles

Latest Articles