Saturday, October 3, 2026

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്കായി ഇതാ ഒരു സുവർണാവസരം ; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം…

ദില്ലി : 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്കായി വീണ്ടും അവസരമൊരുക്കുകയാണ് ആർബിഐ. ടിഎൽആർ, ഇൻഷ്വർ പോസ്റ്റ് എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഇനിയും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്. റിസർവ്വ് ബാങ്കിന്റെ നിർദ്ദിഷ്ട ഓഫീസുകളിലേക്കാണ് ഇതുവഴി പണം അയക്കാൻ സാധിക്കുക.

തപാൽ വകുപ്പിന്റെ ഇൻഷ്വർ ചെയ്ത പോസ്റ്റിലൂടെ റീജിയണൽ ഓഫീസുകളിലേക്ക് അയക്കുന്ന പണം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭിക്കുന്നതായിരിക്കും. കൂടാതെ, നോട്ട് മാറ്റി വാങ്ങാനുളള സുരക്ഷിതമായ മറ്റൊരു മാർഗമാണ് ടിഎൽആർ ഫോം. ഇത് ആർബിഐയാണ് നൽകുന്നത്. റിസർവ്വ് ബാങ്കിന്റെ ദില്ലി ഓഫീസിൽ ഇതുവരെ 700 ടിഎൽആർ ഫോമുകളാണ് ലഭിച്ചത്. രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ഈ രണ്ട് വഴികളും പ്രയോജനപ്രദമാകുമെന്ന് ആർബിഐ റീജിയണൽ ഡയറക്ടർ രോഹിത് പി ദാസ് വ്യക്തമാക്കി.

Related Articles

Latest Articles