Monday, April 29, 2024
spot_img

സൊമാറ്റോ വിവാദം വഴിതിരിച്ചുവിടാന്‍ ഗൂഢശ്രമം : കുട പിടിച്ച് ചില മാധ്യമങ്ങളും

തിരുവനന്തപുരം: രാജ്യത്ത് ഏത് വിഷയത്തിന്‍റെ പേരില്‍ നടക്കുന്ന പൊതുചര്‍ച്ചയും ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവും സാംസ്കാരിക വിരുദ്ധവുമാക്കാനുള്ള ശ്രമം നടത്തുന്ന ഒരു ലോബി ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സൊമാറ്റോ വിവാദം. അവര്‍ ചെറിയ സംഭവങ്ങള്‍ പോലും വഴിതിരിച്ചുവിടുകയും രാജ്യത്ത് അന്തഃഛിദ്രവും സ്പര്‍ധയും ഉണ്ടാകാനുള്ള അവസരങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നു. പുരോഗമന വേഷക്കാരായ മുസ്ലിം തീവ്രവാദികളും അര്‍ബന്‍ നക്സലേറ്റുകളും അവര്‍ കൂട്ടുപിടിക്കുന്ന ഒരു കൂട്ടം മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍.

ബി ജെ പി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ പണിയെടുത്തവര്‍ ഇന്ന് ബി ജെ പി അധികാരത്തില്‍ തിരികെ വന്നശേഷം രാജ്യത്ത് ആകമാനം കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കാനാണ് ഒരു ചെറിയ സംഭവം പോലും ഉപയോഗിക്കുന്നത്. തികച്ചും ഏകപക്ഷീയമായ മാര്‍ഗങ്ങളിലൂടെ കാര്യവും കാരണവും ഉണ്ടാക്കുന്നവര്‍ തന്നെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു. വിധി പ്രസ്താവവും നടത്തുന്നു. അപഹാസ്യമായ ഇത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഇവര്‍ സൊമാറ്റോ വിവാദവും ഉപയോഗിച്ചത്.
ആഹാരത്തിന് മതം ഇല്ലെന്ന് പറഞ്ഞ് നവലിബറലിസ്റ്റുകളുടെ ഹീറോയായി മാറിയ സൊമാറ്റോ ഉടമസ്ഥന്‍ ദീപീന്ദര്‍ ഗോയല്‍ തന്നെയാണ് കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്കിടെ അല്‍പം ഭക്ഷണം മോഷ്ടിച്ച് കഴിച്ച സ്വന്തം ജീവനക്കാരനെ പിരിച്ചുവിട്ടത്.

ആഹാരത്തിന് മതം ഇല്ലെന്ന് പറയുന്നവര്‍ തന്നെയാണ് സ്വന്തം സുഹൃത്തുക്കള്‍ പങ്ക് വെക്കുന്ന ക്ഷേത്രപ്രസാദം പോലും കഴിക്കാന്‍ വിസമ്മതിക്കുന്നത്.ആഹാരത്തിന് മതം ഇല്ലെന്ന് പറയുന്നവര്‍ തന്നെയാണ് അന്ധവിശ്വാസത്തിന്‍റെ പേരില്‍ ഭക്ഷണത്തെ ഹലാല്‍ എന്നും ഹറാമെന്നും വേര്‍തിരിച്ചത്.
ഡോക്ടറെ കാണിക്കുന്നതും രക്തവും അവയവങ്ങളും സ്വീകരിക്കുന്നതും മതം നോക്കി വേണമെന്ന് ഉദ്ഘോഷിക്കുന്ന മൗലവിമാരുടെ നാട്ടിലിരുന്നാണ് വടക്കേ ഇന്ത്യയിലേക്ക് നോക്കി ഇവര്‍ അയ്യേ എന്ന് പറയുന്നത്.

ഭക്ഷണത്തിന് മതം ഇല്ലെന്ന് പറയുന്ന ഇതേ പുരോഗമന പട്ടം ഇട്ടവരാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനായി ‘അക്ഷയപാത്ര’ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിക്ക് തുരങ്കം വെക്കുന്നത്. കാരണം വ്യക്തമാണ്, ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടേതാണ് അക്ഷയപാത്ര.രണ്ട് വര്‍ഷം മുന്പാണ് ഉജ്ജയിനിയിലെ മുപ്പതോളം മദ്രസകള്‍ ഇസ്കോണ്‍ തരുന്ന ഉച്ചഭക്ഷണം വേണ്ടെന്ന് വച്ചത്. അത് മതം കാരണമല്ലേയെന്ന് ചോദിക്കാന്‍ ആരും ഈ നാട്ടില്‍ ഉണ്ടായില്ല.എന്തിന് ആഹാരത്തിന് മതവുമായി ബന്ധം ഇല്ലെന്ന് പറയുന്ന ഇക്കൂട്ടര്‍ക്ക് ചരിത്രബോധം പോലും ഇല്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പോലും കാരണമായത് ആഹാരത്തിലെ മതസ്വാധീനം തന്നെ അല്ലെങ്കില്‍ പിന്നെ എന്താണ്?

ചര്‍ച്ചകള്‍ സൊമാറ്റോ ഡെലിവറി ബോയിയുടെ മതത്തില്‍ മാത്രം ചുരുക്കാതെ ഇത്തരം വിഷയങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കട്ടെ. അതല്ലെ ഹീറോയിസം?

Related Articles

Latest Articles