Thursday, October 1, 2026

എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡിൽ തുടരുന്നു

കൊച്ചി: എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കേസ്.

വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. കൊച്ചി സെന്‍ട്രല്‍ പോലീസായിരുന്നു എസ്‌എഫ്‌ഐ നേതാവിനെ അറസ്‌റ്റ് ചെയ്‌തത്‌. ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലാണ് ഹൈക്കോടതിയില്‍ എത്തിയത്.

ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പോലീസിനോട് വിശദീകരണം തേടിയിരുന്നു.

 

Related Articles

Latest Articles