Sunday, April 28, 2024
spot_img

സിപിഎം നേതാവ് സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് മൂന്ന് കാൽനട യാത്രക്കാർക്ക് പരിക്ക്; ഒരാളുടെ നില അതീവഗുരുതരം

വയനാട്: സിപിഎം നേതാവും, കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ (CK Saseendran)ഔദ്യോഗിക വാഹനമിടിച്ച് കാൽനടയാത്രക്കാർക്ക് പരിക്ക്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ്‌ സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ അപകടസമയത്ത് സി.കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles