തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തു. രാവിലെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. വിഗ്രഹം തകർത്തെയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽ ഹിന്ദു ഐക്യവേദി ഹർത്താൽ സംഘടിപ്പിച്ചു.
അക്രമത്തിൽ പ്രതിഷേധിക്കുമെന്നും പ്രതിക്ക് നേരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ഹിന്ദു ഐക്യ വേദി വ്യക്തമാക്കി.

