Thursday, May 23, 2024
spot_img

കൗൺസിലിംഗ് നടത്തിയപ്പോൾ പുറത്ത് വന്നത് നിർണ്ണായക വിവരങ്ങൾ ; ഒരു വർഷത്തോളമായി അച്ഛനും ബന്ധുവും പീഡിപ്പിക്കാറുണ്ടെന്ന് ഏഴാം ക്ലാസുകാരി, സംഭവം ഇങ്ങനെ

ഇടുക്കി : നെടുങ്കണ്ടത്ത് ഒരു വർഷത്തോളമായി അച്ഛന്റെയും ബന്ധുവിനെയും പീഡനം സഹിച്ചാണ് കുട്ടി മുന്നോട്ട് പോയത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.ഭയം കാരണമാണ് ആരോടും പറയാതിരുന്നതെന്നാണ് കുട്ടി മൊഴി നൽകിയത്. പീഡന വിവരം പുറത്തായതോടെ കുട്ടിയുടെ അച്ഛനേയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

2022 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബന്ധു വീട്ടിൽ സന്ദർശനത്തിന് പോയപ്പോഴാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും കുട്ടി മൊഴി നൽകി.

Related Articles

Latest Articles