Sunday, May 5, 2024
spot_img

സുപ്രിംകോടതിയെ അപമാനിക്കാൻ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണം ;ബിബിസിയുടെ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിന് തടയിടയാനൊരുങ്ങി വി മുരളീധരൻ

ബിബിസിയുടെ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളിധരൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മുരളിധരൻ ആവശ്യപ്പെട്ടു.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് പ്രദർശനം അനുവദിക്കുന്നത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്.

സുപ്രിംകോടതിയെ അപമാനിക്കാൻ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സർക്കാർ തീരുമാനിക്കണമെന്നും വി മുരളിധരൻ പറഞ്ഞു.ഇന്ത്യ-ദി മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യയിൽ പ്രദർശന വിലക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്നു. ഡോക്യുമെന്ററി യൂട്യൂബിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Related Articles

Latest Articles