Thursday, May 9, 2024
spot_img

ഹിന്ദുക്കൾ ബ്രിട്ടണിലെ സമ്പന്നവും വിദ്യാഭാസമ്പന്നരുമായ ജനവിഭാഗം; സർവേ റിപ്പോർട്ടുകൾ പുറത്ത്

2021 മാർച്ചിൽ നടത്തിയ ഓൺലൈൻ സെൻസസിലൂടെ ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ ഉപവിഭാഗങ്ങളുടെ ജീവിത നിലവാര വിവരങ്ങൾ ബ്രിട്ടണിലെ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് പുറത്ത് വിട്ടു.

വീട് , ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലെ നിലവാരങ്ങൾ മതമനുസരിച്ച് മാറുന്നു എന്നാണ് സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

2021-ൽ, ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ആരോഗ്യത്തിന്റെ കാര്യത്തിൽ ഉയർന്ന മാർക്കാണ് സർവേയിൽ ലഭിച്ചിരിക്കുന്നത്. 87.8 ശതമാനം മാർക്കാണ് ആരോഗ്യ കാര്യങ്ങളിൽ ഹിന്ദു ജനത നേടിയത്.അതെ സമയം മൊത്തത്തിലുള്ള ജനസംഖ്യയുടെ മാർക്ക് 82.0 ശതമാനമാണ്. വൈകല്യങ്ങളുടെ തോത് കണക്കാക്കുമ്പോൾ ഹിന്ദു മതവിശ്വാസികൾക്കിടയിൽ ഏറ്റവും കുറവാണ്

മൊത്തത്തിലുള്ള ജീവിത നിലവാരം കണക്കാക്കുമ്പോൾ 54.8 ശതമാനം മാർക്കുമായി ഉള്ള ഏറ്റവും ഉയർന്ന റാങ്കായ ലെവൽ 4 ആണ് ലഭിച്ചിരിക്കുന്നത്. അതേസമയം മൊത്തത്തിലുള്ള ജനസംഖ്യയുടെ സ്‌കോർ 33.8 ശതമാനം മാത്രമാണ്.

അതെ സമയം സിഖ് മതവിശ്വാസികളാണ് കൂടുതലായും സ്വന്തം വീടുകളിൽ താമസിക്കുന്നത് എന്നാണ് സർവേ പറയുന്നത്. 77.7 ശതമാനം സിഖ് കാരും അവരുടെ വീടിന്റെ ഉടമസ്ഥതയിലുള്ള വീടുകളിലാണ് താമസിക്കുന്നത് എന്നാണ് സർവേയിൽ തെളിഞ്ഞിരിക്കുന്നത്. 2021-ൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മൊത്തം ജനസംഖ്യയുടെ 94 ശതമാനവും ചോദ്യത്തിന് ഉത്തരം നൽകാൻ തയ്യാറായി എന്നാണ് കരുതുന്നത്.

അതെ സമയം സർവേ പ്രകാരം മുസ്ലിം മതവിശ്വാസികൾക്ക് ഏറ്റവും കുറഞ്ഞ ശതമാനം തൊഴിലവസരങ്ങളാണുള്ളത് മൊത്തം ജനസംഖ്യയ്ക്ക് 70.9 മാർക്ക് ഉള്ളപ്പോൾ മുസ്ലിം ജനതയുടെ മാർക്ക് 51.4 ശതമാനം മാത്രമാണ്

Related Articles

Latest Articles