Friday, May 17, 2024
spot_img

ഹിന്ദുക്കളെ ഗ്യാൻവാപിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കില്ല; യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ ഞങ്ങൾ വെറുതെ വിടില്ല; ഭീഷണിയുമായി തൃണമൂൽ നേതാവ് സിദ്ധിഖ് ചൗധരി

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ധിഖ് ചൗധരി. ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാമെന്ന കോടതി വിധി വന്നതിനുപിന്നാലെയാണ് യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി സിദ്ധിഖിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹിന്ദുക്കളെ ഗ്യാൻവാപിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കില്ലെന്നും യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ അദ്ദേഹത്തെ വളയുമെന്നും സിദ്ധിഖ് ഭീഷണി മുഴക്കി.

”ഹൈന്ദവ വിശ്വാസികൾ പള്ളിയിൽ നടത്തുന്ന പൂജകൾ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് നിർത്തി പോകണം. പള്ളിയിൽ ആരെങ്കിലും ക്ഷേത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ വെറുതെ കണ്ടിരിക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യില്ല. യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ വെറുതെ വിടില്ല”എന്ന് സിദ്ധിഖ് ചൗദ്ധരി പറഞ്ഞു.

Related Articles

Latest Articles