ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഹോം ഗാര്‍ഡുകള്‍ക്ക് വോട്ട് നിഷേധിക്കുന്നു. മുന്നൂറോളം ഹോം ഗാര്‍ഡുകള്‍ക്കാണ് വോട്ട് നിഷേധിക്കുന്നത്. ഇതോടെ ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് പോലും അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവരെ ഇന്നലെ വൈകുന്നേരം മുതല്‍ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു