Sunday, June 2, 2024
spot_img

ഈ മാസവും ശമ്പളമെത്തിയില്ല; KSRTC യിൽ ശമ്പളം വൈകുന്നത് സർക്കാരിൻ്റെയും മാനേജ്മെൻ്റിൻ്റെയും അനാസ്ഥ കാരണം: എംപ്ലോയീസ് സംഘ് (BMS)

KSRTC ജീവനക്കാരുടെ 2022, ജനുവരി മാസത്തെ ശമ്പളം നൽകാൻ ഫെബ്രുവരി അഞ്ചായിട്ടും യാതൊരു നടപടിയുമെടുക്കാത്തത് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാനിന്ന് ബി എം എസ് . ഇ- ഓഫീസ് കഴിഞ്ഞമാസം 25 മുതൽ പ്രവർത്തനരഹിതമായതിനാലാണ് ശമ്പളം വൈകുന്നത് എന്ന KSRTC മാനേജ്മെൻ്റിൻ്റെ ന്യായീകരണം വസ്തുതകൾക്ക് നിരക്കുന്നതല്ല .കേരള സർക്കാരിൻ്റെ ഇ-ഓഫീസ് പ്രവർത്തനം നിലച്ചാൽ എങ്ങനെയാണ് KSRTC ജീവനക്കാരുടെ മാത്രം ശമ്പളം മുടങ്ങുന്നത് എന്ന് സർക്കാർ വ്യക്തമാക്കണം. ഒരു വർഷം തുടർച്ചയായി ചർച്ച നടത്തി 2022, ജനുവരി 13 -ന് ഒപ്പിട്ട സേവന-വേതന കരാർ സമയബന്ധിതമായി സർക്കാർ നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട സർക്കാർ സംവിധാനത്തിനുണ്ടായ ശ്രദ്ധക്കുറവ് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എല്ലാ മാസവും KSRTC ജീവനക്കാരുടെ ശമ്പളം ബോധപൂർവ്വം വൈകിപ്പിച്ച്, KSRTC ജീവനക്കാരെ പൊതു സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

KSRTC_ ജീവനക്കാരുടെ മാത്രം ശമ്പളം മന:പൂർവ്വം വൈകിപ്പിക്കുന്ന പിണറായി സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ഫെബ്രുവരി 5 മുതൽ എല്ലാ KSRTC യൂണിറ്റുകളിലും, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തുന്നതാണ്. സർക്കാർ, കെ എസ് ആർ ടി സി ജീവനക്കാരോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിച്ച് എല്ലാ മാസവും അവസാന പ്രവർത്തിദിനത്തിൽ ശമ്പളം വിതരണം നടത്തേണ്ടതാണ്. തൊട്ടടുത്ത മാസം അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നൽകുന്നതായിരിക്കും. KSTES(BMS) സംസ്ഥാന സെക്രട്ടറി കെ എൽ രാജേഷ് പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Latest Articles