ബെംഗളൂരു: കര്‍ണാടകയില്‍ കാവി ഷാള്‍ ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് (Student Protest In Karnataka). ഹിജാബ് വിലക്കിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. ആര്‍ എന്‍ ഷെട്ടി കോളജ് വളപ്പിലും പരിസരത്തുമായാണ് കാവി ഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്.
പ്രകടനത്തില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കോളജില്‍ നിന്നും പ്രതിഷേധം തെരുവിലേക്കും മാര്‍ക്കറ്റിലേക്കും കടന്നതോടെ പോലിസെത്തി ഇവരെ തടഞ്ഞു. ഹിജാബ് വിലക്ക് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും താലിബാനിസം അനുവദിക്കില്ലെന്നും കര്‍ണാടക ബിജെപി പ്രതികരിച്ചു. അതേസമയം ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്.

