പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയില്‍ തേനീച്ചയുടെ കുത്തേറ്റ് ടാപ്പിങ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷാണ് മരിച്ചത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒമ്പത് മണിയോടെ ടാപ്പിങ്ങിനായി എത്തിയ അഭിലാഷും കൂട്ടുകാരും ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ തേനീച്ച കൂടിളകി വരുകയായിരുന്നു. തുടർന്ന് തേനീച്ചക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. അഭിലാഷിനായിരുന്നു കൂടുതല്‍ കുത്തേറ്റത്. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

