Monday, April 29, 2024
spot_img

പ്രതീക്ഷകൾ അസ്തമിക്കുന്നു;
11 പ്രവിശ്യകളിൽ 9ലും രക്ഷാപ്രവർത്തനം നിർത്തി തുർക്കി; ആകെ മരണം 44,377

അംഗാര : തുർക്കിയെയും സിറിയയെയും കശക്കിയെറിഞ്ഞ ഭൂകമ്പത്തിൽ ജീവനോടെ ആളുകൾ കാണുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് തുർക്കി കടക്കും. ഫെബ്രുവരി 6 പുലർച്ചയാണ് തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്.കഹ്റൻമറാസിലും ഏറ്റവും കൂടുതൽ ബാധിച്ച ഹാതെയ്‌ലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്.ഭൂകമ്പ ദിവസത്തിനു പിന്നാലെ തുർക്കിയിൽ 6,040 തുടർചലനങ്ങൾ ഉണ്ടായതായി തുർക്കി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

തുർക്കിയിൽ മാത്രം ഇതുവരെ 40,689 പേർ മരിച്ചുവെന്നാണു ഔദ്യോഗിക കണക്കുകൾ പറയുന്നത് . തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരിച്ചു. എന്നാൽ സിറിയയിൽ എത്രപേർ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.ഏകദേശ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Related Articles

Latest Articles