Monday, April 29, 2024
spot_img

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് തെരുവുനായ ആക്രമണം ;മുഖത്ത് കടിയേറ്റ ലളിത ആശുപത്രിയിൽ

കോട്ടയം : തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് തെരുവുനായ ആക്രമണം.മുഖത്ത് കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനച്ചിക്കാട് സ്വദേശിയായ ലളിതയ്ക്ക് നേരെയാണ് തെരുവ്നായയുടെ ആക്രമണമുണ്ടായത്. രാവിലെ 11 മണിയോടെയാണ് സംഭവം.

കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഇത്തരം സംഭവം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.

Related Articles

Latest Articles