Thursday, May 16, 2024
spot_img

കറുപ്പിനോട് വെറുപ്പുള്ള മുഖ്യൻ …! കറുത്ത വസ്ത്രം ധരിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്,പോലീസുമായി സംഘർഷം,പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം : നികുതി വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ആളിക്കത്തുകയാണ്.
നികുതി വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വലിയ സംഘർഷാവസ്ഥയാണ് ഉടലെടുക്കുന്നത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു.

ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ലാത്തി വീശി. പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.

Related Articles

Latest Articles