Friday, May 3, 2024
spot_img

ഏദൻ ഉൾക്കടലിൽ ചരക്ക് കപ്പിലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; മൂന്നു നാവികർ കൊല്ലപ്പെട്ടു, 4 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ ഒരു ഇന്ത്യാക്കാരനും

യെമൻ: ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കപ്പലിന് തീപിടിച്ചെന്നാണ് വിവരം. ഇറാന്റെ സഹകരണത്തോടെ നടത്തുന്ന ആക്രമണങ്ങൾ തുടങ്ങിയ ശേഷം ആദ്യമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ബാർബഡോസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ബാർബഡോസിന് വേണ്ടിയണ് സർവീസ് നടത്തുന്നത്. യു.എസ് ഉദ്യോ​ഗസ്ഥർ ഇത് സ്ഥരീകരിച്ചിട്ടുണ്ട്. അതേസമയം. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയുടെ ഐഎൻഎസ് കൊൽക്കത്ത കോൺഫിഡൻസിന് അടുത്തെത്തിയിട്ടുണ്ട്. തീപിടിത്തമുണ്ടായതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്.

Related Articles

Latest Articles