Sunday, May 5, 2024
spot_img

നാലു ക്യാമറകളുമായി എത്തുന്നു ഹുവേയുടെ പി 30, പി 30 പ്രോ സീരീസ് ഫോണ്‍

ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ കമ്പനി എന്ന റെക്കോർഡ് സംസങ്നാണ് എന്നാല്‍ വില്പനയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഹുവേയ് പ്രഥമ സ്ഥാനത്തേക്ക് കുതിക്കാനായി ഇറക്കിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാ വിഷയം നാലു ക്യാമറകളുമായി എത്തുന്ന പി 30, പി 30 പ്രോ സീരീസ് സ്മാര്‍ട്ട് ഫോണുകളെകമ്പനി വിപണയിൽ എത്തിക്കുന്നത്
പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയിലാണ് ഹുവേയുടെ ഫോണുകളുടെ മികവിനെ കുറിച്ചുള്ള ചര്‍ച്ച നടന്നത്. ട്രിപ്പിള്‍ ക്യാമറാ അറേഞ്ച്‌മെന്റുള്ള 40 മെഗാപിക്‌സല്‍ വൈഡ് ആങ്കിള്‍ ലെന്‍സാണ് ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് പി 30 യിലുളളത്. ഇരു മോഡലുകളിലും 32 എംപി യാണ് മുന്‍ ക്യാമറ.

ഫോണിന്റെ ഡിസ്പ്ലേ 6.47 ഇഞ്ചും 6.47 ഇഞ്ചുമാണ്. പി 30യ്ക്ക് 3650 എം എ എച്ച് ബാറ്ററിയും പി 30 പ്രോയ്ക് 4200 എം എ എച്ച് ബാറ്ററിയുമാണുളളത്. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഹുവേയ് പി 30 യുടെ വില ഏകദേശം 63000 രൂപയായാണ്. പി 30 പ്രോയാണെങ്കില്‍ 78000 രൂപയുമാണ് വില. പവര്‍ ഫുള്‍ ഒപ്റ്റിക്കല്‍ ലെന്‍സും 50 x ഡിജിറ്റല്‍ സൂം ടെക്ക്‌നോളജിയുമടങ്ങുന്ന പി 30 ഫോണിലെടുത്ത ചിത്രങ്ങളും ഐഫോണില്‍ എടുത്ത ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തായിരുന്നു പാരിസില്‍ ഫോണ്‍ പ്രദര്‍ശന വേളയില്‍ കമ്പിനി അധികൃതര്‍ ഫോണിനെ പറ്റി പറഞ്ഞത്. ഐഫോണിലും സാംസങ്ങിലും എടുത്ത ചിത്രങ്ങളേക്കാള്‍ വ്യക്തതയും തെളിച്ചവും പി 30 പ്രോയില്‍ എടുത്ത ചിത്രങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്.
ഈ ഫോണുകള്‍ അടുത്ത മാസം ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ എത്തും.
 

Related Articles

Latest Articles