മുംബൈ : 23 ലക്ഷം രുപ വിലമതിക്കുന്ന മയക്കുമരുന്ന് ഉത്പന്നങ്ങളുമായാണ് മുംബൈയിൽ രണ്ടുപേർ പിടിയിലായത്. മുംബൈയിലെ ഗോവണ്ടി പ്രദേശത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.
നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് 1 കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന മയക്കു മരുന്ന് പോലീസ് പിടികൂടിയിരുന്നു. 325.1 ഗ്രാം ഹെറോയിൻ ആണ് ഇവരിൽ നിന്നും പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് കോസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

