തെക്കൻ ഇറാനിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളുണ്ടായി. മൂന്ന് പേർ മരിച്ചതായും 19 പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്ട്. ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്ന് കിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഇറാനിലെ രണ്ട് ഭൂചലനങ്ങളുടേയും പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ബന്ദർ ഖമീറിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതർ അറിയിച്ചു. 3.24ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്.
യുഎഇയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടർ സ്‌കെയിൽ രേഖപ്പെടുത്തി. യുഎഇയിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദി, ബെഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നി രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

