Saturday, October 24, 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട;പിടിച്ചെടുത്തത് ആറ് കിലോ സ്വർണ്ണമിശ്രിതം

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.ആറ് കിലോ സ്വർണ്ണമാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്.മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.

ശുചിമുറിയുടെ പാനലുകളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്തിയത്. അടുത്തിടെ നെടുമ്പാശ്ശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്.ദിവസങ്ങൾക്ക് മുൻപ് റിങ്ങുകളായും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചും വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്താനും ശ്രമം നടന്നിരുന്നു. 422 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണ്ണമാണ് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.

Related Articles

Latest Articles